നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിലെ 2023-24 അധ്യയന വർഷത്തെ അധ്യാപക രക്ഷാകർത്തൃ സമിതിയുടെ ജനറൽ ബോഡി യോഗം ചേർന്നു. പി.ടി.എ പ്രസിഡന്റ് കൃഷ്ണൻ കൊട്ടിലക്കണ്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പാൾ സിന്ധു നാരായൺ മത്തിൽ 2022-23 വർഷത്തെ പ്രവർത്തന റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു. പ്രധാനാധ്യാപകൻ കെ.കെ ലതീഷ് സംസാരിച്ചു. പുതിയ പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തു.
2023-24 വർഷത്തെ പി.ടി.എ ഭാരവാഹികൾ:
പി.ടി.എ പ്രസിഡന്റ്: കൃഷ്ണൻ കൊട്ടിലക്കണ്ടി
എം.പി.ടി.എ പ്രസിഡന്റ്: റജീന എ.ഇ
പി.ടി.എ വൈസ് പ്രസിഡന്റ്: എം.ആർ ശ്രീധരൻ
എം.പി.ടി.എ വൈസ് പ്രസിഡന്റ്: ഖദീജ കെ.പി