നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് യോഗം ചേർന്നു. കുടിയാൻമല പോലീസിന്റെയും ആലക്കോട് എക്സൈസ് വകുപ്പിന്റെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ, വാർഡ് മെമ്പർ, പി.ടി.എ പ്രസിഡന്റ്, മദർ പി.ടി.എ പ്രസിഡന്റ്, സ്കൂൾ പരിസരത്തുള്ള വ്യാപാരികൾ, ഓട്ടോ ഡ്രൈവർമാർ, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർത്ഥികൾ ലഹരി മാഫിയയുടെ പിടിയിൽ പെടാതിരിക്കാനും, അധാർമികവും നിയമ ലംഘനം നടത്തുന്നതുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കാനും, ഗതാഗത നിയമങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കാനുമുള്ള പ്രവർത്തനങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്തു.