*തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവം 2025-26 നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ* സംഘാടക സമിതി രൂപീകരണം യോഗം ഓഗസ്റ്റ് 26 ന് വൈകുന്നേരം മൂന്ന് മണിക്ക്*

14 September 2023

മക്കളെ അറിയാൻ

നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'മക്കളെ അറിയാൻ' എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മൊയ്ദു പാറമ്മേൽ  (കൗൺസലർ, സഹായി, തളിപ്പറമ്പ) ക്ലാസ് കൈകാര്യം ചെയ്തു. പ്രിൻസിപ്പാൾ സിന്ധു നാരായൺ മഠത്തിൽ, സൗഹൃദ ക്ലബ്ബ് കോഡിനേറ്റർ സന്ധ്യ തോമസ്, പിടിഎ പ്രസിഡന്റ് കൃഷ്ണൻ കൊട്ടിലക്കണ്ടി, അധ്യാപികയായ രഞ്ജിനി കെ, മദർ പി.ടി.എ പ്രസിഡന്റ് റജീന എ.ഇ,  എന്നിവർ സംസാരിച്ചു.