*2025 ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച വിജയം * 18 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് * ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി നികേത് കുമാർ എൻ(സയൻസ്) മുഴുവൻ മാർക്കും കരസ്ഥമാക്കി*

27 July 2024

റോബോട്ടിക്സ് വർക്ക്ഷോപ്പ്

നടുവിൽ ഹയർസെക്കണ്ടറി സ്കൂളിൽ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി വിമൽ ജ്യോതി എഞ്ചിനിയറിങ്ങ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെൻ്റിൻ്റെയും IEEE , PELS, PESS , IIC യുടെയും ആഭിമുഖ്യത്തിൽ ഏകദിന ഓഡിനോ വർക്ക് ഷോപ്പ് (Pitch your spark ) സംഘടിപ്പിച്ചു. Deep flow solutions ലെ Robotic എഞ്ചിനിയറായ മുഹമ്മദ് സുഹൈൽ ക്ലാസുകൾ കൈകാര്യം ചെയ്തു. വിമൽ ജ്യോതി എഞ്ചിനിയറിങ്ങ് കോളേജിലെ ഇലക്ട്രിക്കൽ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ടീന ജോർജും IEEE അംഗങ്ങളും പ്രോഗ്രാമിന് നേതൃത്വം നല്കി. സ്കൂൾ പ്രിൻസിപ്പാൾ സിന്ധു നാരായൺ മഠത്തിൽ, അധ്യാപകനായ ബിനേഷ് തോമസ്  എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. വർക്ക് ഷോപ്പിനോടനുബന്ധിച്ചു നടന്ന പ്രൊജക്റ്റ് മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു.