നടുവിൽ ഹയർസെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ വളണ്ടിയർമാർ തയ്യാറാക്കിയ കൊക്കടാമ പായൽപന്ത് പ്രദർശനം സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡൻ്റ് പി.പി മുകുന്ദൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ സിന്ധു നാരായൺ മഠത്തിൽ, എം.പി.ടി.എ പ്രസിഡൻ്റ് സിന്ധു രാജു, പ്രോഗ്രാം ഓഫീസർ ദീപ എ.എം, വളണ്ടിയർ ലീഡർ ആൽഫീന ജോർജ്ജ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.