* നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവം വൻവിജയമാക്കിയ എല്ലാവർക്കും നന്ദി * കലോത്സവത്തിൽ പങ്കെടുത്ത തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങൾ *

30 August 2024

We the People: വന നിയമ ബോധവൽക്കരണ ക്ലാസ്

നടുവിൽ ഹയർസെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെ നേതൃത്വത്തിൽ വനനിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ DFO ജോസ് മാത്യു ക്ലാസ് നയിച്ചു. വനനിയങ്ങളെക്കുറിച്ചും വന വന്യജീവി സംരക്ഷണത്തിൻ്റെ ആവശ്യകതയെക്കുറിച്ചും ആഴത്തിൽ അറിവ് നേടാൻ ഈ ക്ലാസിലൂടെ വളണ്ടിയർ മാർക്ക് സാധിച്ചു. പ്രിൻസിപ്പാൾ സിന്ധു നാരായൺ മഠത്തിൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി സുരേഷ് ജേക്കബ്, പ്രോഗ്രാം ഓഫീസർ ദീപ  എ.എം, വളണ്ടിയർമാരായ സിസിൽ, ഷഹനാദ്, നജ്ല എന്നിവർ സംസാരിച്ചു.