*തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവം 2025-26 നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ* സംഘാടക സമിതി രൂപീകരണം യോഗം ഓഗസ്റ്റ് 26 ന് വൈകുന്നേരം മൂന്ന് മണിക്ക്*

13 August 2025

പിടിഎ ജനറൽ ബോഡി യോഗം 2025-26

നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ അധ്യാപക രക്ഷാകർത്തൃ സമിതിയുടെ ജനറൽ ബോഡി യോഗം ചേർന്നു. പി.ടി.എ പ്രസിഡന്റ്  പി.പി മുകുന്ദൻ  അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പാൾ സിന്ധു നാരായൺ മഠത്തിൽ, ഹെഡ്മാസ്റ്റർ ലതീഷ് കെ.കെ എന്നിവർ 2024-25 വർഷത്തെ പ്രവർത്തന റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു. പുതിയ പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തു.

2025-26 വർഷത്തെ പി.ടി.എ ഭാരവാഹികൾ:

പി.ടി.എ പ്രസിഡന്റ്: ഷംസുദ്ധീൻ സി.എച്ച്

എം.പി.ടി.എ പ്രസിഡന്റ്: റജീന എ.ഇ

പി.ടി.എ വൈസ് പ്രസിഡന്റ്: നിസാർ കെ

എം.പി.ടി.എ വൈസ് പ്രസിഡന്റ്: മേരി ജോസഫ്

8 August 2025

ഹിരോഷിമ-നാഗസാക്കി ദിനാചരണം

ഹിരോഷിമ -  നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായി നടുവിൽ ഹയർസെക്കണ്ടറി സ്കൂൾ റോവർ & റേഞ്ചർ യൂണിറ്റ് വിദ്യാർത്ഥികൾക്ക് യുദ്ധവിരുദ്ധ സന്ദേശങ്ങൾ കൈമാറി. അംഗങ്ങൾ സമാധാന സന്ദേശങ്ങൾ പോസ്‌റ്റ്കാർഡ് രൂപത്തിൽ തയ്യാറാക്കി 'PEACE WALL' ൽ പ്രദർശിപ്പിച്ചു. സഡാക്കോ കൊക്കുകൾ, യുദ്ധവിരുദ്ധ പോസ്‌റ്ററുകൾ  തുടങ്ങിയവയുടെ നിർമ്മാണവും പ്രദർശനവും സംഘടിപ്പിച്ചു.

1 August 2025

ഓറിയന്റേഷൻ ക്ലാസ്

നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഓഗസ്റ്റ് 1 - കരിയർ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി കരിയർ പ്ലാനിങ് ആൻഡ് ഗോൾ സെറ്റിംഗ് എന്ന വിഷയത്തിൽ ഓറിയൻ്റേഷൻ ക്ലാസ്സ് നല്കി. സ്കൂൾ കരിയർ ഗൈഡ് ഹെലൻ കെ മാത്യു ക്ലാസ്സ് കൈകാര്യം ചെയ്തു.

8 July 2025

കാരുണ്യ സ്പർശം

നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർ ചെമ്പേരിയിലെ  സാന്ത്വനം - കരുണാലയം സന്ദർശിക്കുകയും  വളണ്ടിയർമാർ ശേഖരിച്ച ആവശ്യ വസ്തുക്കൾ കൈമാറുകയും ചെയ്തു. പ്രിൻസിപ്പാൾ സിന്ധു നാരായൺ മഠത്തിൽ, പ്രോഗ്രാം ഓഫീസർ സന്ദീപ് അലക്സ്, അധ്യാപികയായ ദീപ എ.എം എന്നിവർ നേതൃത്വം നൽകി.

30 June 2025

ആൻ്റി റാഗിംഗ് ബോധവൽക്കരണ ക്ലാസ്

 കുടിയാൻമല ജനമൈത്രി പോലീസിന്റെയും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ നടുവിൽ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കായി ആൻ്റി റാഗിംഗ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. റിട്ട. എസ്.ഐ തമ്പാൻ സി ക്ലാസ് കൈകാര്യം ചെയ്തു. എ.എസ്.ഐ മുസ്തഫ കെ.പി, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷമീം, അധ്യാപകനായ ദിലീപ് കുമാർ എൻ.എൻ എന്നിവർ സംസാരിച്ചു.