*ചാമ്പ്യൻമാർ:തളിപ്പറമ്പ നോർത്ത് ഉപജില്ലാ സ്‌കൂൾ അത്‌ലറ്റിക്സ് 2018-19 സീനിയർ വിഭാഗത്തിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂൾ ചാമ്പ്യന്മാർ*തളിപ്പറമ്പ നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി*

14 November 2018

ലോക പ്രമേഹദിനം (നവംബർ 14)

നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക പ്രമേഹ ദിനത്തിന്റെ (നവംബർ 14) ഭാഗമായി ജീവിതശൈലി രോഗങ്ങൾക്കെതിരെ "ആഗോള പ്രമേഹ നടത്തം" സംഘടിപ്പിച്ചു. സ്കൂളിൽ നിന്ന് ആരംഭിച്ച ആഗോള പ്രമേഹനടത്തം നടുവിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചേരുകയും ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് നടത്തുകയും ചെയ്തു. പഞ്ചായത്ത് മെമ്പർ അബ്ദുൽ ഷുക്കൂർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രിൻസിപ്പൽ കെ.പി ദാമോദരൻ,ഹെൽത്ത് ഇൻസ്പെക്ടർ ടി ശിവദാസൻ, പിടിഎ പ്രസിഡണ്ട് അബ്ദുൽ ലത്തീഫ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഇ.വി വിപിൻ,അധ്യാപകരായ എ.വി രശ്മി,കെ.വി മോഹനൻ,എൻ.എൻ ദിലീപ്, എൻ.എസ്.എസ് യൂണിറ്റ് ലീഡർ മെറിൻ തോമസ് എന്നിവർ സംസാരിച്ചു.

ശിശുദിനാശംസകൾ

13 November 2018

കലോത്സവ വിജയത്തിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂൾ

തളിപ്പറമ്പ നോർത്ത് ഉപജില്ലാ സ്കൂൾ കലോൽസവത്തിൽ(2018-19) മികച്ച പ്രകടനത്തോടെ ഹയർസെക്കണ്ടറി വിഭാഗത്തിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂൾ  മൂന്നാം സ്ഥാനം കരസ്ഥമാക്കി.നേരത്തെ തളിപ്പറമ്പ നോർത്ത് ഉപജില്ലാ സ്‌കൂൾ അത്ലറ്റിക്‌സ് സീനിയർ വിഭാഗത്തിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂൾ ചാമ്പ്യന്മാരായിരുന്നു.തളിപ്പറമ്പ നോർത്ത് ഉപജില്ലാ സ്‌കൂൾ ശാസ്ത്രോത്സവത്തിലും നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾ മികച്ച പ്രകടന കാഴ്ച്ചവെയ്ക്കുകയും സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുവാൻ യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്. മലയോരമേഖലയിലെ മികച്ച കലാപ്രതിഭകൾ തങ്ങൾ തന്നെയെന്ന് നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾ ഒരിക്കൽ കൂടി തെളിയിച്ചു.മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും അഭിനന്ദനങൾ.

ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു

തളിപ്പറമ്പ നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവം(2018-19) സമാപിച്ചു. കലോത്സവത്തിൽ മികച്ച പ്രകടനത്തോടെ ഹയർസെക്കണ്ടറി വിഭാഗത്തിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂൾ  മൂന്നാം സ്ഥാനം കരസ്ഥമാക്കി.
Naduvil HSS-Kalolsavam Results-HSS
ROSEMARY P SHIBU and Team-Desabakthiganam-First A Grade
ATHULYA KS and Team-Group Dance-First-A Grade
GOKUL SURESH-Sasthreeyasangeetham-First-A Grade
MERIN THOMAS-Kathaprasangam-First-A Grade
NADIRA N A-Kavitharachana-Urdu-First-A Grade
SNEHA JAKKULIN-Katharachana-English-First-A Grade
ADITHYA JAYPRAKASH-Mohiniyattam-First-A Grade
NADIRA N A-Kavitharachana-Urdu-First-A Grade
THOMAS K BABY-Cartoon-Second-A Grade
CHANDANA VISWANATH- Katharachana - Hindi-Second-A Grade
SNEHA JAKKULIN-Kavitharachana - English-Second-A Grade
NADIRA N A-Upanyasam -Urdu-Second-A Grade
KHAJOL MANUEL-Prasangam - Malayalam-Third-A Grade
MUBEENA C-Upanyasam - Arabic-Third-A Grade
NAYANA C- Aksharaslokam-Third-A Grade
ANAGHA N and Team- Margamkali-A Grade
ANEESA M and Team- Sangha Ganam-A Grade
ALEX FRANCIS and Team- Mookabhinayam-A Grade
NIRANJANA M-Padyam Chollal - English-A Grade
ANEESA M- Padyam Chollal - Urdu-A Grade
DRISHYA TS-Collage-A Grade
NANDHANA RAJU- Kuchuppudi-A Grade
SREELAKSHMI P V and Team-Thiruvathira-A Grade
AN MARY P SHIBU- Gazal Alapanam-A Grade
THOMAS K BABY- Chithra Rachana - Pencil-A Grade
ANEESA M- Mappilappattu-A Grade
JASNA V P-Katharachana -Urdu-A Grade
SNEHA JAKKULIN-and Team-Skit-English-Second-B Grade
SETHU SURESH and Team-Chendamelam-Second-B Grade
 NAVIYA GANESH BABU-Nadodi Nrutham-B Grade
NIRANJANA M-Prasangam - English-B Grade
ATHULYA KS- Chithra Rachana - Water Colour-B Grade
JISHNA JANARDHANAN-Upanyasam - Sanskrit-B Grade
FAREEDA P- Katharachana - Arabic-B Grade
SREELAKSHMI P V- Katharachana - Sanskrit-B Grade
SNEHA JAKKULIN- Kavitharachana - Malayalam-B Grade
KHAJOL MANUEL-Kavitharachana - Hindi-B Grade
JEETHU K C-Padyam Chollal - Malayalam-B Grade
ATHULYA KS- Mono Act-B Grade
GOKUL SURESH- Lalithaganam-B Grade

12 November 2018

മികച്ച പ്രകടനം

തളിപ്പറമ്പ നോർത്ത് ഉപജില്ലാ സ്കൂൾ കലോൽസവത്തിൽ  നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന്റെ മികച്ച പ്രകടനം.കലോത്സവത്തിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഹയർ സെക്കന്ററി വിഭാഗത്തിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ മൂന്നാം സ്ഥാനത്ത്.

ഉപജില്ലാ സ്കൂൾ കലോത്സവം 2018-19 ആരംഭിച്ചു

തളിപ്പറമ്പ നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവം 2018-19 ആരംഭിച്ചു. കലോൽസവത്തിന്റെ ആദ്യ ദിനത്തിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ മികച്ച പ്രകടനം കാഴ്ച്ചവെച്ചു.